What is the Meaning of Apostille in Malayalam?
അപ്പോസ്റ്റിൽ സർട്ടിഫിക്കറ്റ് എന്താണ്? ഇന്ത്യയിൽ നിന്ന് അപ്പോസ്റ്റിൽ നേടുന്നതെങ്ങനെ?
ഉന്നത വിദ്യാഭ്യാസത്തിനും ജോലിക്കുമായി വിദേശത്തേക്ക് കുടിയേറുന്ന ആളുകളുടെ എണ്ണം വർദ്ധിച്ചു വരുന്ന ഇന്നത്തെ സാഹചര്യത്തിൽ അപോസ്റ്റിൽ എന്നത് ഒരു ഒഴിച്ചുകൂടാനാവാത്ത ഒരു സേവനം ആണ്. 2005 മുതൽ ഇന്ത്യ ഹേഗ് അപോസ്റ്റിൽ കൺവെൻഷൻ അംഗമാണ്. അന്നു മുതൽ ഇന്ത്യൻ രേഖകൾ വിദേശ രാജ്യങ്ങളിൽ സ്വീകരിക്കാൻ വേണ്ടിയുള്ള ഒരു ഉപാധിയായി അപോസ്റ്റിൽ ഉപയോഗിച്ച് വരുന്നു.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും നിങ്ങളുടെ രേഖകളുടെ പിറകിലായി പതിച്ചു തരുന്ന അപോസ്റ്റിൽ സ്റ്റാമ്പ് ആ രേഖയുടെ ആധികാരികത ഉറപ്പു വരുത്തുന്നു.
4 Simple steps to get MEA Apostille on your Documents
- Register on Apostille Portal
- Collect all Documents you want to Apostille
- Submit the Original / Photocopies of documents
- Receive Documents with Apostille Directly to your home
അപോസ്റ്റിൽ എന്താണ്?
ഇന്ത്യയിലെ ഏതെങ്കിലും ഒരു അധികാര സ്ഥാപനം നൽകിയ രേഖകൾ, ഒരു വിദേശ രാജ്യത്തെ സംബദ്ധിച്ചിടത്തോളം ഒരു വിദേശ രേഖയാണ്. അവ യാഥാർത്ഥമാണോ എന്നോ അവ നൽകിയത് അതിനു യോഗ്യരായവർ തന്നെ ആണോ എന്നൊന്നും മറ്റൊരു രാജ്യത്തിന് ഉറപ്പ് വരുത്താൻ മാർഗങ്ങൾ ഇല്ല.
ഹേഗ് കൺവെൻഷൻ നിലവിൽ വരുന്നതിനു മുന്നേ അതാത് രാജ്യത്തെ എംബസിയിൽ നിന്നും സാക്ഷ്യപ്പെടുത്തുന്നതിലൂടെ ആയിരുന്നു രേഖകളുടെ ആധികാരികത ഉറപ്പ് വരുത്തിയിരുന്നത്. ആ പ്രക്രിയയിൽ രേഖകൾ ഒരുപാട് ഘട്ടങ്ങളിലൂടെ കടന്നു പോകേണ്ടിയിരുന്നു. എന്നാൽ അപോസ്റ്റിൽ നിലവിൽ വന്നതോടെ ഓരോ രാജ്യത്തും നിയുക്തരായ അധികാരികളിൽ നിന്നും അപോസ്റ്റിൽ സ്റ്റാമ്പ് വാങ്ങിയാൽ മതി എന്നായി. ഇതോടു കൂടി ഒരു രാജ്യത്തെ രേഖകൾ വിദേശ രാജ്യത്ത് അംഗീകരിക്കാനുള്ള പ്രക്രിയ എളുപ്പമായി തീർന്നു.
അപോസ്റ്റിൽ പ്രക്രിയ
അപോസ്റ്റിൽ പ്രക്രിയയുടെ പ്രധാന ലക്ഷ്യം ഒരു രേഖയുടെ ആധികാരികത മറ്റൊരു രാജ്യത്തിൽ സ്ഥിരീകരിക്കുക എന്നതാണ്. ഇന്ത്യയിൽ അപോസ്റ്റിൽ ലഭ്യമാകാൻ പ്രധാനമായും രണ്ട് രീതികളുണ്ട്.
രണ്ട് രീതിയിലൂടെ ലഭിക്കുന്ന അപോസ്റ്റിലും എല്ലാ ഹേഗ് രാജ്യങ്ങളിലും ഒരേ പോലെ സ്വീകാര്യമാണ്. എന്നിരുന്നാലും, ചില രാജ്യങ്ങൾ സംസ്ഥാന ഗവൺമെന്റിന്റെ അറ്റസ്റ്റേഷൻ നിര്ബന്ധ മാനദണ്ഡമായി കണക്കാക്കാറുണ്ട്. പ്രധാനമായും വിദ്യാഭാസരേഖകളുട കാര്യത്തിലാണ് ഇത് ആവശ്യം വരാറുള്ളത്. നിങ്ങൾ പോകാൻ ഉദ്ദേശിക്കുന്ന രാജ്യത്തെ അധികാരികൾ സംസ്ഥാന അറ്റസ്റ്റേഷൻ നിർബന്ധമാണെന്ന് പറയാത്തിടത്തോളം എസ്.ഡി.എം അറ്റസ്റ്റേഷൻ രീതി സ്വീകരിക്കുന്നത് ആണ് നല്ലത്. കാരണം എസ്.ഡി.എം അറ്റസ്റ്റേഷൻ രീതി ചെലവ് കുറഞ്ഞതും വേഗത്തിൽ ലഭ്യമാവുന്നതും ആണ്.
അപോസ്റ്റിൽ ഘട്ടങ്ങൾ
അപോസ്റ്റിൽ ലഭിക്കുന്നത് വരെയുള്ള ഘട്ടങ്ങൾ നമുക്ക് വിശദമായി പരിശോധിക്കാം:
- നോട്ടറി അറ്റസ്‌റ്റേഷൻ: ഈ ഘട്ടത്തിൽ നിങ്ങളുടെ രേഖകൾ ഒരു നോട്ടറിയുടെ മുന്നിൽ സമർപ്പിക്കുന്നു. വിശദമായ പരിശോധനയ്ക്ക് ശേഷം നോട്ടറി അവ സാക്ഷ്യപ്പെടുത്തുന്നു.
- എസ്.ഡി.എം/ സംസ്ഥാന അറ്റസ്റ്റേഷൻ: രണ്ടു രീതിയിലുള്ള അപോസ്റ്റിൽ പ്രക്രിയയിലും ഉള്ള ഏക വ്യത്യാസം ഈ ഘട്ടം ആണ്.
സംസ്ഥാന ഗവൺമെൻറ് അറ്റസ്റ്റേഷൻ: ഈ ഘട്ടത്തിൽ സംസ്ഥാന ഗവൺമെണ്ടിന്റ്റെ കീഴിലുള്ള ഉദ്യോഗസ്ഥർ രേഖകളെപ്പറ്റി വിശദമായ അന്വേഷണം നടത്തുന്നു. ജനന സർട്ടിഫിക്കറ്റ് പോലെയുള്ള രേഖകൾ അവ നൽകിയ ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥർ അന്വേഷണം നടത്തുന്നു. തുടർന്ന് ആ രേഖയിലെ ഒപ്പും സീലും യാഥാർത്ഥമാണെന്നു ഉറപ്പ് വരുത്തുന്നു. അവസാനമായി സംസ്ഥാന ആഭ്യന്തര വകുപ്പ് രേഖയുടെ പുറക് വശത്തായി സാക്ഷ്യപ്പെടുത്തുന്നു.
അതേസമയം, നിങ്ങൾ വിദ്യാഭ്യാസരേഖയാണ് സമർപ്പിക്കുന്നതെങ്കിൽ സംസ്ഥാന മാനവവിഭവശേഷി വകുപ്പ് അതിന്മേൽ അന്വേഷണം നടത്തുന്നു. വകുപ്പ് ഉദ്യോഗസ്ഥന്മാർ സർട്ടിഫിക്കറ്റ് നൽകിയ യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെടുന്നു. തുടർന്ന് അവയിലെ ഒപ്പും സീലും യാഥാർത്ഥമാണെന്നു സ്ഥിരീകരിച്ചാൽ സംസ്ഥാന മാനവവിഭവശേഷി വകുപ്പ് സാക്ഷ്യപ്പെടുത്തുന്നു.
എസ്.ഡി.എം സാക്ഷ്യപ്പെടുത്തൽ: ഈ ഘട്ടത്തിൽ കോടതി മുഖേന ആണ് നിങ്ങളുടെ രേഖ സാക്ഷ്യപ്പെടുത്തുന്നത്. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിനു മുൻപാകെ നിങ്ങളുടെ രേഖ സമർപ്പിക്കുന്നു. അദ്ദേഹം വിശദമായി പരിശോധിച്ച ശേഷം എസ്.ഡി.എം രേഖകൾ ഒപ്പും സീലും വെച്ചു സാക്ഷ്യപ്പെടുത്തുന്നു.
എം.ഇ.എ അപോസ്റ്റിൽ: ഈ ഘട്ടത്തിൽ നിങ്ങളുടെ രേഖകൾ വിദേശകാര്യ മന്ത്രാലയത്തിൽ സമർപ്പിക്കുന്നു. ബന്ധപ്പെട്ട അധികാരികൾ വിശദമായി രേഖകൾ പരിശോധിക്കുന്നു. ശേഷം നിങ്ങളുടെ യഥാർത്ഥ രേഖയുടെ പിറക് വശത്തായി ഒരു അപോസ്റ്റിൽ സ്റ്റാമ്പ് പതിപ്പിക്കുന്നു.
നിങ്ങളുടെ രേഖ ഇനി എല്ലാ ഹേഗ് രാജ്യത്തിലും ഒരു നിയമപരമായ രേഖയായി അംഗീകരിക്കും.
അപോസ്റ്റിൽ, എംബസി അറ്റസ്റ്റേഷൻ: വ്യത്യാസം
നിങ്ങൾ പോകാൻ ഉദ്ദേശിക്കുന്ന രാജ്യം അപോസ്റ്റിലിന് പകരം എംബസ്സി അറ്റസ്റ്റേഷൻ ആവശ്യപ്പെട്ടോ? എങ്കിൽ ആ രാജ്യം ഹേഗ് അംഗ രാജ്യം ആയിരിക്കില്ല. ഹേഗ് അംഗമല്ലാത്ത രാജ്യത്തിൽ ഇപ്പോഴും രേഖകളുടെ ആധികാരികത പരിശോധിക്കാൻ എംബസി അറ്റസ്റ്റേഷൻ ആവശ്യമാണ്. ഇത് അപോസ്റ്റിലിനെക്കാൾ കുറച്ചു കൂടെ ബുദ്ധിമുട്ടേറിയ പ്രക്രിയ ആണ്.
ഇവ തമ്മിലുള്ള പ്രധാന വ്യത്യാസം അപോസ്റ്റിൽ ഹേഗ് അംഗരാജ്യങ്ങളിൽ സ്വീകരിക്കുകയും എംബസി അറ്റസ്റ്റേഷൻ ഹേഗ് അംഗമല്ലാത്ത രാജ്യങ്ങളിൽ സ്വീകരിക്കുകയും ചെയ്യുന്നു എന്നതാണ്.
എംബസി അറ്റസ്റ്റേഷൻ: ഘട്ടങ്ങൾ
ഇന്ത്യയിൽ നിന്നും നിങ്ങൾക്ക് കിട്ടിയ ഏതെങ്കിലും ഒരു രേഖയ്ക് എംബസി അറ്റസ്റ്റേഷൻ ലഭിക്കാൻ SAS ചുവടെ നൽകിയിട്ടുള്ള ഘട്ടങ്ങളിലൂടെ കടന്നു പോകുന്നു.
- നോട്ടറി
- എസ്.ഡി.എം. / സ്റ്റേറ് അറ്റസ്റ്റേഷൻ
- എം.ഇ. എ. അറ്റസ്റ്റേഷൻ
- എംബസി അറ്റസ്റ്റേഷൻ
ചില രാജ്യങ്ങളിൽ MOFA അറ്റസ്റ്റേഷൻ കൂടെ ആവശ്യമായി വന്നേക്കാം. ഇത് കുറച്ചു കൂടെ സങ്കീർണമായ പ്രക്രിയ ആണ്. എംബസി അറ്റസ്റ്റേഷൻ ചെയുന്നത് നിങ്ങൾ പോകാൻ ഉദ്ദേശിക്കുന്ന രാജ്യത്തിന്റ്റെ ഇന്ത്യയിൽ ഉള്ള എംബസ്സിയിൽ നിന്നാണ്. അതായത് നിങ്ങൾ U A.E യിൽ ആണ് പോകുന്നതെങ്കിൽ ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന U A.E എംബസ്സിയിൽ നിന്നുമാണ് അറ്റെസ്റ് ചെയ്യുന്നത്.
നേരെ മറിച്ചു നിങ്ങൾക്ക് MOFA അറ്റസ്റ്റേഷൻ വേണമെങ്കിൽ നിങ്ങളുടെ രേഖ SAS ആ രാജ്യത്തിൻറെ വിദേശകാര്യ മന്ത്രാലയത്തിൽ(MOFA) അയച്ചു കൊടുത്തു അവിടെ നിന്നും അറ്റസ്റ് ചെയ്യുന്നു.
അപോസ്റ്റിൽ പ്രോസസ്സിംഗ് സമയം
ഒരു ഡോക്യൂമെൻറ് എല്ലാ അറ്റസ്റേഷനും കഴിഞ്ഞശേഷം അപോസ്റ്റിൽ ലഭിക്കാൻ എടുക്കുന്ന സമയം വ്യത്യാസപ്പെട്ടേക്കാം. അതിനെ ബാധിക്കുന്ന ഘടകങ്ങൾ ഇവയാണ്:
- ആധികാരിക പരിശോധിക്കാൻ നിങ്ങൾ സ്റ്റേറ് അറ്റസ്റ്റേഷൻ ആണോ SDM അറ്റസ്റ്റേഷൻ ആണോ സ്വീകരിക്കുന്നത് എന്നത്
- ഏത് തരം ഡോക്യൂമെൻറ് ആണെന്നത്. (സത്യവാങ്മൂലം പോലെ ഉള്ള രേഖകൾ ചിലപ്പോൾ കൂടുതൽ സമയം എടുക്കാറുണ്ട്.)
- എത്ര ഡോക്യൂമെൻറ് ഉണ്ട് എന്നത്(ഒരേ വ്യക്തിയുടേത് ആണെങ്കിലും ഓരോ രേഖയുടെ പരിശോധനയും വേറെ തന്നെ നടത്തേണ്ടതുണ്ട്.
- നിങ്ങൾ ഏത് സർവീസാണ് തിരഞ്ഞെടുക്കുന്നത് എന്നത്(സാധാരണ സർവീസ് 14 ദിവസം വരെ സമയം എടുക്കുന്നു. ഫാസ്റ്റ് സർവീസ് ആണെങ്കിൽ 7 ദിവസവും പ്രീമിയം സർവീസ് ആണെങ്കിൽ 3 മുതൽ 4 വരെ ദിവസവും എടുക്കുന്നു.)
- സ്റേറ് അറ്റസ്റ്റേഷൻ തിരഞ്ഞെടുക്കുകയാണെങ്കിൽ അതിന്റെ വേഗത ഓരോ സ്റ്റേറ്റിനും വ്യത്യാസപ്പെടാം.
അപോസ്റ്റിൽ, ഡോക്യൂമെൻറ്: എന്നിവയുടെ വിവർത്തനം
കേരളത്തിൽ ഇപ്പോൾ ജനന, മരണ, വിവാഹ സർട്ടിഫിക്കറ്റുകൾ എല്ലാം ഇംഗ്ലീഷ് ഭാഷയിൽ ലഭ്യമാണ്.എന്നിരുന്നാലും മലയാളത്തിൽ ഉള്ള ഏതെങ്കിലും രേഖയാണ് നിങ്ങൾ അപോസ്റ്റിൽ ചെയ്യാൻ പോവുന്നതെങ്കിൽ അത് ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്യേണ്ടത് അത്യാവശ്യം ആണ്. കാരണം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇംഗ്ലീഷിൽ ഉള്ള ഡോക്യൂമെൻറുകൾ മാത്രമേ അറ്റസ്റ് ചെയ്യുള്ളു. അതുകൊണ്ട്, നിങ്ങൾ അപോസ്റ്റിൽ പ്രൊസസ്സ് ആരംഭിക്കുന്നതിനു മുൻപ് തന്നെ വിവർത്തനം ചെയ്യെണ്ടതാണ്.
അത് പോലെ തന്നെ ചില വിദേശ രാജ്യങ്ങളിൽ ഇംഗ്ലീഷ് ഒഫീഷ്യൽ ഭാഷ അല്ല. ഉദാഹരണത്തിന് സ്പെയിൻ, ഇറ്റലി ഇവിടെ ഒക്കെ അവരുടെ ഒഫീഷ്യൽ ഭാഷ ആയ സ്പാനിഷ്, ഇറ്റാലിയൻ മുതലായ ഭാഷകളിലേക്കു അപോസ്റ്റിൽ വിവർത്തനം ചെയേണ്ടതുണ്ട്. SAS പൊതുവെ അപോസ്റ്റിൽ ലഭിച്ചതിനു ശേഷം ആണ് ഈ വിവർത്തനം ചെയ്യാറുള്ളത്. കാരണം രേഖയോടൊപ്പം തന്നെ അപോസ്റ്റിലും,മറ്റു അറ്റസ്റേഷനും വിവർത്തനം ചെയ്യാൻ സാധിക്കും.
അപോസ്റ്റിൽ എന്നത് ഇന്ത്യയിൽ നിന്നുമുള്ള നിങ്ങളുടെ വിദ്യാഭ്യാസ, വ്യക്തിഗത,വാണിജ്യ രേഖകൾ മറ്റൊരു രാജ്യത്ത് സമർപ്പിക്കുമ്പോൾ അവയുടെ ആധികാരികത ഉറപ്പാക്കാനായി നൽകുന്ന ഒരു സർട്ടിഫിക്കറ്റ് ആണ്. നിങ്ങൾ ഒരു ഹേഗ് അംഗരാജ്യത്തിൽ പഠനത്തിനോ,ജോലിക്കോ, വാണിജ്യ ആവശ്യത്തിനോ യാത്ര ചെയുമ്പോൾ അതുമായി ബന്ധപ്പെട്ട രേഖകൾ ആ രാജ്യത്തെ അധികാരികൾക്ക് നൽകേണ്ടതുണ്ട്. അവ ഒരു വിദേശരാജ്യത്തിൻ്റെ രേഖ എന്ന നിലയിൽ യാഥാർഥമാണോ എന്നുറപ്പു വരുത്താൻ സ്വീകരിക്കുന്ന ഉപാധിയാണ് അപോസ്റ്റിൽ.
നിരവധി ഘട്ടങ്ങളിലൂടെ പോവുന്ന ഈ പ്രക്രിയ, ഒരു പക്ഷേ നിങ്ങൾക്ക് ഒരു ഭാരിച്ച ജോലിയായി തോന്നാം. അത് കൊണ്ട് തന്നെ, ഒരു അംഗീകൃത അപോസ്റ്റിലെ സേവനധാതാവിൻറെ സഹായം സ്വീകരിക്കുന്നതാണ് ഉചിതം.
Register for Online MEA Apostille
Provide applicant details
Frequently asked questions
അപോസ്റ്റിലിൻറെ മൂല്യം ചുവടെ കൊടുത്തിരിക്കുന്ന ഘടകങ്ങൾക്ക് അനുസരിച്ചു വ്യത്യാസപ്പെട്ടേക്കാം:
- ഡോക്യൂമെൻറ്റിന്റെ എണ്ണം
- ഏത് തരം ഡോക്യൂമെൻറ് ആണെന്നത്
- അറ്റസ്റേഷന് സ്വീകരിക്കുന്ന രീതി
- തിരഞ്ഞെടുക്കുന്ന സർവീസ്(വേഗത്തിൽ ലഭിക്കണമെങ്കിൽ ചിലവ് കൂടിയേക്കാം)
- മറ്റു സേവനങ്ങളുടെ ആവശ്യം (വിവർത്തനം, കൊറിയർ)
അറ്റസ്റ്റേഷൻ ആവശ്യമായ രേഖകൾ തയ്യാറാക്കി വെച്ചതിനു ശേഷം താഴെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കുക:
ആദ്യം തന്നെ അപോസ്റ്റിൽ അപേക്ഷ ഫോം പൂരിപ്പിക്കുക. തുടർന്ന്, നിങ്ങൾക്ക് അപോസ്റ്റിൽ വേണ്ടുന്ന രേഖകൾ ഞങ്ങളുടെ ഓഫീസിൽ സമർപ്പിക്കുകയോ കൊറിയർ വഴി അയക്കുകയോ ചെയ്യുക.